Breaking
Sun. Aug 16th, 2026

മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ‘കുലച്ചതി’

പൊന്നാനി : നിറയെ മീൻ പ്രതീക്ഷിച്ച് ബോട്ടുമായി ആഴക്കടലിൽ പോകുന്ന മത്സ്യത്തൊഴി ലാളികൾക്ക് കിട്ടുന്നത് വല നിറയെ തെങ്ങിൻകുലച്ചിലുകളും പ്ലാസ്റ്റിക് കുപ്പികളും. കടലിലെ മാലിന്യങ്ങളിൽ കുടുങ്ങി വല നശിക്കുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടവുമായാണ് ബോട്ടുകൾ തീരമണയുന്നത്.ആഴക്കടലിൽ കൃത്രിമപ്പാരുണ്ടാക്കിയുള്ള മീൻപിടിത്തമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്. തെങ്ങിൻകുലച്ചിലുകളും പ്ലാസ്റ്റിക് കുപ്പികളും കോൺക്രീറ്റ് കട്ടകളും ഉപയോഗിച്ചാണ് മീനുകളെ ആകർഷിക്കുന്നതിനായി കൃത്രിമപ്പാരുണ്ടാ ക്കുന്നത്. ഈ രീതിയിലുള്ള മീൻപിടിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുന്നി ല്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.പൊതുവെ മീൻലഭ്യത കുറവായതിനാൽ മീൻപിടിത്തമേഖല പ്രതിസന്ധിയിലാണ്. അതിനിടെ യാണ് വലയിൽ മാലിന്യങ്ങൾ കുടുങ്ങിയുണ്ടാകുന്ന ബുദ്ധിമുട്ടും.കുലച്ചിലിലും കോൺക്രീറ്റ് കട്ടകളിലും ഉടക്കി വലകൾ നശിക്കുകയാണ്.

വലകളിൽ കുടുങ്ങുന്ന മാലിന്യം വേർപ്പെടുത്താൻ ഒട്ടേറെ സമയം വേണ്ടിവരുന്നതിനാൽ ഉദ്ദേശിച്ചപോലെ കരയ്ക്കെത്താനുമാകുന്നില്ല. കാര്യമായി മീൻ കിട്ടാതെയാണ് പല ബോട്ടുകളും ഹാർബറിൽ തിരിച്ചെത്തുന്നത്.കന്യാകുമാരി കുളച്ചലിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഫൈബർ വള്ളങ്ങളിലെത്തി കൃത്രിമപ്പാരുണ്ടാക്കി മീൻ പിടിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാ ളികൾ പറയുന്നത്.മത്സ്യത്തൊഴിലാളികൾക്കും മേഖലയ്ക്കും ഭീഷണിയായ ഇത്തരം രീതികൾ ക്കെതിരേ പലയിടത്തും പ്രതിഷേധമുണ്ടായിട്ടുണ്ട്. ഫൈബർ വള്ളങ്ങൾക്ക് കുലച്ചിലുകൾ ഉൾപ്പെടെ എത്തിച്ചുനൽകാൻ ഏജന്റുമാരുള്ളതായും ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കു ന്നില്ലെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.എന്നാൽ ജില്ലയിൽ കൃത്രിമപ്പാരുണ്ടാ ക്കിയുള്ള മീൻപിടിത്തം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നിരോധിത മീൻപിടിത്തത്തിൽ ഏർപ്പെടുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വകുപ്പധികൃതർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *