Breaking
Sun. Aug 16th, 2026

ഇർശാദ് സ്കൂൾ സ്പോർട്സ് മീറ്റ്

ചങ്ങരംകുളം : പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ സ്പോർട്സ് മീറ്റ് ‘സ്പ്രിന്റ് സ്‌പെക്ട്ര 25’ന്‌ കുന്നംകുളം മോഡൽ ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് തുടക്കമായി. ബുധൻ, വ്യാഴം ദിവസങ്ങളിലായി പത്തു വിഭാഗത്തിലായി ആയിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. അത്‌ലറ്റിക് മീറ്റ് കുന്നംകുളം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജാബിർ ഉദ്ഘാടനം ചെയ്തു. ഇർശാദ് കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, ഹസൻ നെലിശ്ശേരി, പി.പി. നൗഫൽ സഅദി, കെ.എം. ഷരീഫ് ബുഖാരി, കെ.പി.എം. ബഷീർ സഖാഫി, പി. മുഹമ്മദ് സലീം തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *