Breaking
Thu. Oct 1st, 2026

അസ്സബാഹ് കോളേജിൽ എൻഎസ്എസ് രക്തദാനക്യാമ്പ്

ചങ്ങരംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് 240-ന്റെയും പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കോളേജിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.‘രക്തം ദാനംചെയ്യൂ, ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശവുമായി വ്യാഴാഴ്ച രാവിലെ 10 മുതൽ ഒന്നുവരെ കോളേജിലെ സഫ ബ്ലോക്കിൽ വെച്ചായിരുന്നു ക്യാമ്പ്.വിദ്യാർഥികളിൽ രക്തദാനത്തിന്റെ പ്രാധാന്യമെത്തിക്കുക, സാമൂഹിക പ്രതിബദ്ധത വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ എം.എൻ. മുഹമ്മദ്‌ കോയ ഉദ്ഘടനംചെയ്തു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ നേതൃത്വം നൽകി. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 79 പേർ രക്തദാനത്തിൽ പങ്കാളികളായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *