Breaking
Wed. Aug 5th, 2026

തിരൂർ : തിരൂർ ബിപി അങ്ങാടി സിഎൻസി സിനിമാസ് തിയേറ്ററിൽ വെള്ളിയാഴ്ച രാവിലെ വെറും എട്ടു പ്രേക്ഷകരുമായി പ്രദർശനം തുടങ്ങിയതായിരുന്നു പുതിയ ചിത്രമായ ‘എക്കോ’. എന്നാലിപ്പോൾ തിയേറ്റർ അസ്വാദകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.പ്രൊമോഷന്റെ ഭാഗമായി സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഞായറാഴ്ച വൈകീട്ട് തിയേറ്റ റിലെത്തി. ആരാധകർ ആർപ്പുവിളിച്ചുകൊണ്ട് അവരെ സ്വീകരിച്ചു. കെയ്ക്ക് മുറിച്ചും സെൽഫിയെടുത്തുമാണ് അവർ തിരിച്ചുപോയത്. നായകനായ സന്ദീപ്, നായിക സിം ഷീഫി, വിനീത്, നരേൻ, സംവിധായകൻ ദിൻജിത്ത് അയ്യത്താൻ, കഥാകൃത്ത് ബാഹുൽ രമേഷ്, നിർമ്മാതാവ് എം.ആർ.കെ. ജയറാം എന്നിവരാണ് തിയേറ്ററിലെത്തിയത്. സിനിമയ്ക്ക് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഏറെ സന്തോഷ മുണ്ടെന്നും സന്ദീപ് പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *