Breaking
Wed. Sep 30th, 2026

താനാളൂർ ദുൽദുൽ ഫുട്‌ബോൾ എസ്എഫ്‌സി പരേങ്ങത്ത് ജേതാക്കൾ

താനൂർ : താനാളൂർ ഇഎംഎസ് ഫെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടാഴ്ചയായി നടക്കുന്ന ദുൽദുൽ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിൽ എസ്എഫ്‌സി പരേങ്ങത്ത് ടോസിലൂടെ വിജയികളായി. അൽ ശബാബ് ആറ്റില്ലവുമായി നടന്ന ഫൈനലിൽ ഇരു ടീമുകളും ഒരോ ഗോളു കൾ വീതംനേടി സമനില പാലിച്ചു. ടൈം ബ്രേക്കറിലും സമനില തുടർന്നതോടെ ടോസിലുടെ വിജയികളെ കണ്ടെത്തുകയായിരുന്നു.ഘാന, ഐവറികോസ്റ്റ്, ഉഗാണ്ട തുടങ്ങിയ വിദേശ രാജ്യ ങ്ങളിൽ നിന്നുള്ള താരങ്ങളും കളിക്കാനെത്തിയിരുന്നു. ടൂർണമെന്റിലെ ലാഭം പഞ്ചായത്തിലെ രണ്ട് ഡയാലിസിസ് സെന്ററുകളുടെ പ്രവർത്തനങ്ങൾക്കായി നൽകും.ഫൈനൽമത്സരം താനൂർ ഡിവൈഎസ്‌പി പി. പ്രമോദ് ഉദ്ഘാടനംചെയ്തു. ടി. അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായി. വി. അബ്ദുറസാഖ്, കെ.എൻ. മുത്തുക്കോയ തങ്ങൾ, പി. അഷറഫ്, അഡ്വ. എ.പി. സ്മിജി, മുജീബ് താനാളൂർ, പി.എ. മുസ്തഫ, പി.ടി. ആലി ഹാജി, തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *