Breaking
Thu. Oct 1st, 2026

‘ലിംഗ്വാ ഗസ്റ്റോ -25’: ഓവറോൾ കിരീടം തിരൂർ എംഇഎസ് സ്കൂളിന്

തിരൂർ : മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ‘ലിംഗ്വാ ഗസ്റ്റോ -25’ തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം.മുപ്പത് സ്കൂളുകൾ പങ്കെടുത്ത മേളയിൽ തിരൂർ എംഇഎസ്‌ സെൻട്രൽ സ്കൂളിന് 217 പോയിന്റ് ലഭിച്ചു. 199 പോയിന്റോടെ പെരിന്തൽമണ്ണ ഐഎസ്എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 197 പോയിന്റോടെ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.നാല് വിഭാഗ ങ്ങളിലായി നടത്തിയ മത്സരത്തിൽ ഒന്നും മൂന്നും വിഭാഗത്തിൽ തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പും നാലാം വിഭാഗത്തിൽ ചാമ്പ്യന്മാരുമായാണ് ഓവറോൾ കിരീടം നേടിയത്. കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിന് ഒന്നുംരണ്ടും മൂന്നും വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു.

അൽ അമീൻ മങ്കട, ഐഡിയൽ വളാഞ്ചേരി എന്നീ സ്കൂളുകൾ ഒന്നാം വിഭാഗത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു. തിരൂർ എംഇഎസ് സെൻട്രൽ സ്കൂളും സൈത്തൂൺ ഇന്റർനാഷണൽ സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം വിഭാഗത്തിൽ ലിറ്റിൽ ഇന്ത്യ പബ്ലിക് സ്കൂൾ മോങ്ങം രണ്ടാം സ്ഥാനത്തും നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുവാരക്കുണ്ട് മൂന്നാം സ്ഥാനത്തും എത്തി.മൂന്നാം വിഭാഗത്തിൽ വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് സ്കൂളും പെരിന്തൽമണ്ണ ഐഎസ്എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ മൂന്നാമതായി. നാലാം വിഭാഗത്തിൽ തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിന് ഒന്നാം സ്ഥാനവും പെരിന്തൽമണ്ണ ഐഎസ്എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു.

കോട്ടയ്ക്കൽ സേക്രഡ്‌ ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളും സൈത്തൂൺ ഇന്റർനാഷണൽ സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.ഇംഗ്ലീഷ് കലാമേള കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. ആബിദ ഫാറൂഖി ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനത്തിൽ മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ്‌ നൗഫൽ പുത്തൻ പീടിയേക്കൽ, മലപ്പുറം സെൻട്രൽ സഹോദയ സെക്രട്ടറി സി.സി. അനീഷ്‌കുമാർ, മലപ്പുറം സെൻട്രൽ സഹോദയ വൈസ് പ്രസിഡന്റ് വി.പി. മധുസൂദനൻ, എയ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ തുഷാര, ഹരികുമാർ, സെൻട്രൽ സഹോദയ ഭാരവാഹി റഫീഖ് മുഹമ്മദ്, സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ വിജയികളെ ആദരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *