Breaking
Thu. Oct 1st, 2026

പൊന്നാനി : വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന വിദ്യാർഥികൾക്കായുള്ള സുസ്ഥിര ജീവിതശൈലീശില്പശാലയ്ക്കു പൊന്നാനി എവി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും എൻവയോൺമെൻറ് എജുക്കേഷൻ പ്രോഗ്രാമിന്റെയും കീഴിൽ ജില്ലാ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിലാണ് ശില്പശാല നടത്തുന്നത്.ജില്ലയിൽ നടപ്പാക്കുനു ദ്ദേശിക്കുന്ന 17 പരിപാടികളുടെ ആദ്യപടിയായാണ് പരിശീലന ക്യാമ്പ് നടത്തിയത്. 17 ഉപജില്ല കളിലും തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഓരോ ഉപജില്ലയിലേയും സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുത്തു.പിടിഎ പ്രസിഡന്റ് പ്രദോഷ് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ ടി.എ. ഡേവിഡ് അധ്യക്ഷനായി. ജില്ലാ പ്രോജക്ട് കോഡിനേറ്റർ പി. സാബിർ പദ്ധതി വിശദീകരിച്ചു. ശാസ്ത്ര അവബോധത്തെ ക്കുറിച്ച് നിഷ മോഹൻദാസും പാമ്പുകളെയും ചിത്രശലഭങ്ങളെയുംകുറിച്ച് പി.എം. മോനിഷും ക്ലാസടുത്തു.കുട്ടികൾക്ക് സ്കൂൾ കോമ്പൗണ്ടിലെ സസ്യങ്ങൾ നേരിട്ടുകണ്ടും കേട്ടും പ്രകൃതി യെക്കുറിച്ചുള്ള അറിവുനേടാൻ അവസരമൊരുക്കി. കെ. പ്രിൻസി, കെ.പി. പ്രിൻസി, സ്കൂൾ കോഡിനേറ്റർ സോഫി ജോൺ, ശ്രീരഞ്ജിനി എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *