എടപ്പാൾ: തദ്ദേശ തെരഞ്ഞെടുപ്പിൽ എടപ്പാൾ പഞ്ചായത്ത് 17ാം വാർഡിൽ സ്വതന്ത്ര സ്ഥാനാ ർത്ഥിയായ തോട്ടത്തിൽ പ്രഭാകരന് പിന്തുണ നൽകാൻ യു.ഡി.എഫ് തീരുമാനം. വാർഡിൽ മത്സരിക്കാൻ നിന്നിരുന്ന മുഹമ്മദ് ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള ആലോചനയെ തുടർ ന്നാണ് ഈ തീരുമാനം ഉണ്ടായതെന്ന് യു.ഡി.എഫ് എടപ്പാൾ പഞ്ചായത്ത് ചെയർമാൻ എസ്.സുധീർ കൺവീനർ ഹാരിസ് പൂക്കരത്തറ എന്നിവർ അറിയിച്ചു.സി.പി.ഐ എമ്മിന്റെ തെറ്റായ നയങ്ങ ൾക്ക് എതിരെ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയ പ്രഭാകരൻ ജന പിന്തുണ നേടുന്ന സാഹചര്യമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിച്ച് അദ്ദേഹത്തെ പിന്തുടരാൻ കാരണമായതെന്ന് മുസ്ലിം ലീഗ് നേതാവ് റഫീഖ് പിലാക്കൽ പറഞ്ഞു. പാർട്ടിയിൽ നിന്നുള്ള തെറ്റായ നയങ്ങൾക്കെതിരായ പ്രതിഷേധമാണ് സ്വതന്ത്ര സ്ഥാനാർത്ഥി ത്വത്തിലേക്ക് തനിക്കു നീങ്ങേണ്ടി വന്നതെന്നും, ജനങ്ങളുടെ പിന്തുണ ശക്തിപ്പെടുത്തുന്നതാണ് പര്യടനത്തിൽ നിന്ന് മനസിലാകുന്നതെന്നും സ്ഥാനാർത്ഥി പ്രഭാകരൻ അഭിപ്രായപ്പെട്ടു.

