പൊന്നാനി : കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ ആരംഭിച്ച ഇടത്താവളം ശബരിമല തീർഥാട കർക്ക് ആശ്വാസമാവുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇടത്താവളത്തിലേ ക്കെത്തുന്നത്.പൊന്നാനി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.പി. ഗംഗാധരൻ ഫൗണ്ടേഷനാണ് അഖിലഭാരത അയ്യപ്പസേവാസംഘവുമായും ‘മാതൃഭൂമി’യുമായും ചേർന്ന് കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ ഇടത്താവളമൊരുക്കിയിട്ടുള്ളത്.കാൽനടയായി ശബരിമലയിലേക്കു പോകുന്ന ഭക്തരാണ് ഏറെയുമെത്തുന്നത്. ഭക്ഷണം കഴിച്ചശേഷം വിരിവെച്ച് വിശ്രമിച്ചാണ് തീർഥാടകർ യാത്ര തുടരുന്നത്.വിപുലമായ സൗകര്യങ്ങളാണ് തീർഥാടകർക്കായി സംഘാടകർ ഇടത്താവള ത്തിൽ ഒരുക്കിയിട്ടുള്ളത്.വിശ്രമം, ഭക്ഷണം, പ്രാഥമിക കൃത്യനിർവഹണം എന്നിവയ്ക്കെല്ലാം ഇടത്താവളത്തിൽ സൗകര്യമുണ്ട്.
കുളിക്കാനായി ക്ഷേത്രക്കുളം ഉപയോഗിക്കാം.ബയോടോയ്‌ലറ്റും ഷവർ ഉൾപ്പടെയുള്ള കുളിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. 250-ഓളം പേർക്ക് ഒരേസമയം വിശ്രമിക്കാവുന്ന ക്ഷേത്ര ഓഡിറ്റോറിയവും തീർഥാടകർക്കായി തുറന്നു നൽകിയിട്ടുണ്ട്.കുറ്റിപ്പുറം പാലംമുതൽ ഇടത്താവളം വരെ ദൂരവും ദിശയും സൂചിപ്പിക്കുന്ന 25-ലധികം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ ഫ്ലക്‌സുകളുണ്ട്. രാത്രിയിൽ അലങ്കാര വിളക്കുകളും ലൈറ്റുകളും പ്രകാശിപ്പിച്ച് ഇടത്താവളം അലങ്കരിച്ചിട്ടുണ്ട്. രാമനാഥൻ, കെ. രാജീവ്, പി. രഞ്ജിത്ത്, പി. സദാനന്ദൻ തുടങ്ങിയവരാണ് മുഴുവൻ സമയസാന്നിധ്യമായി വ്യത്യസ്ത ചുമതലകൾ ഏകോപിപ്പിക്കുന്നത്.
24 മണിക്കൂറും സജ്ജം:മണ്ഡലകാലമുടനീളം 24 മണിക്കൂറും ഇടത്താവളം സജ്ജമാണ്. രാവിലെ ഏഴുമുതൽ തുടങ്ങുന്ന അന്നദാനം രാത്രി 9.30 വരെ നീണ്ടുനിൽക്കും. രാവിലെ തുടങ്ങുന്ന പ്രാതലിന് ഉപ്പുമാവ്, പഴം, പപ്പടം, ചായ, കാപ്പി എന്നിവയാണ് വിഭവങ്ങൾ.രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ കഞ്ഞി, പുഴുക്ക്, ഉപ്പേരി, പപ്പടം, അച്ചാർ തുടങ്ങിയവ വിളമ്പും. ഉച്ചയ്ക്ക് ഊണിന് അവിയൽ, സാമ്പാർ, കൂട്ടുകറികൾ, പപ്പടം, കാളൻ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാകും.അത്താഴത്തിനു ചപ്പാത്തി, വെജിറ്റബിൾ കറികൾ, ഉപ്പുമാവ്, പഴം, പപ്പടം തുടങ്ങിയ വിഭവങ്ങളിലൊന്ന് വിളമ്പുന്നുണ്ട്.കാഴ്ചദ്രവ്യങ്ങളുമായി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി
പൊന്നാനി : കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ ആരംഭിച്ച ശബരിമല അയ്യപ്പഭക്തർക്കുള്ള ഇടത്താവളം രണ്ടാഴ്ചയിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിൽ പൊന്നാനി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി കാഴ്ചദ്രവ്യങ്ങളുമായി ഇടത്താവളം സന്ദർശിച്ചു.അരിയും പലവ്യഞ്ജനങ്ങളും പഴവർഗ ങ്ങളുമുൾപ്പെടെയുള്ളവയുമായാണ് കമ്മിറ്റി ഭാരവാഹികൾ ഇടത്താവളത്തിലെത്തിയത്. കടവനാട് കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ എംപി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാൻ കെ.പി. നൗഷാദ് അലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കോയാസ് പൊന്നാനി, കടവ് റഷീദ്, കുഞ്ഞിമോൻ ഹാജി, ഇബ്രാഹീം നെയ്തല്ലൂർ, കെ. നൂറുദ്ദീൻ, അനാരിയ മുഹമ്മദ്, വാസുദേവൻ തുടങ്ങിയ മുസ്‌ലിംലീഗ് നേതാക്കൾസംഘത്തിലുണ്ടായിരുന്നു. തുടർന്നു നടന്ന സ്വീകരണയോഗത്തിൽ കെ.പി. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.എം. രാമനാഥൻ, കെ. രാജീവ്, പി. രഞ്ജിത്ത്, ഇ.പി. രാമദാസ്, സി.എ. ശിവകുമാർ, സി. മോഹനൻ നായർ, സി. മുരളീധരൻ, എൻ.എ. ജോസഫ്, നളിനി സരോജം, കെ. രാധാകൃഷ്ണ മേനോൻ, അലി ചെറുവത്തൂർ, അമ്മുക്കുട്ടി, സൗദ, കെ.യു. വിനോദ് കുമാർ, പി.വി. ഷംസുദ്ദീൻ, ഖലിൽ റഹ്‌മാൻ, അർച്ചന, പി. സദാനന്ദൻ, സെയ്ദ് നെയ്തല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.

