തിരുനാവായ : ജില്ലാ സഹോദയ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് തിരുനാവായയിൽ സമാപിച്ചു. സഹോദയയ്ക്കു കീഴിലുള്ള 19- ഓളം സ്കൂളുകൾ മാറ്റുരച്ച മത്സരത്തിൽ അണ്ടർ 19 ആൺകുട്ടി കളുടെ വിഭാഗത്തിൽ തിരുനാവായ ഭാരതീയ വിദ്യാഭവൻ ഒന്നാംസ്ഥാനവും ദാറുൽഫല പൂപ്പലം രണ്ടും അമൃത വിദ്യാലയം താനൂർ മൂന്നാംസ്ഥാനവും നേടി. ഇതേ വിഭാഗത്തിലെ പെൺകുട്ടി കളുടെ മത്സരത്തിൽ ദാറുൽഫലാഹ്‌ പൂപ്പലം ഒന്നാംസ്ഥാനവും ബെഞ്ച് മാർക്ക് ഇന്റർനാഷണൽ സ്കൂൾ തിരൂർ രണ്ടും ശ്രീ വള്ളുവനാട് വിദ്യാഭവൻ മൂന്നാംസ്ഥാനവും നേടി. അണ്ടർ 17 ആൺകുട്ടി കളുടെ വിഭാഗത്തിൽ ബെഞ്ച് മാർക്ക് ഇന്റർനാഷണൽ സ്കൂൾ തിരൂർ ഒന്നാംസ്ഥാനവും തിരുനാവായ ഭാരതീയ വിദ്യാഭവൻ രണ്ടാംസ്ഥാനവും എംഇഎസ് താനൂർ മൂന്നാംസ്ഥാനവും നേടി. ഇതേ വിഭാഗത്തിലെ പെൺകുട്ടികളുടെ മത്സരത്തിൽ എംഇഎസ് താനൂർ ഒന്നാംസ്ഥാനവും എംഇഎസ് തിരുനാവായ രണ്ടും ജെംസ് പബ്ലിക് സ്കൂൾ മൂന്നാംസ്ഥാനവും നേടി.

അണ്ടർ 14 ആൺകുട്ടികളുടെ മത്സരത്തിൽ തിരുനാവായ ഭാരതീയ വിദ്യാഭവൻ ഒന്നാംസ്ഥാനവും ബെഞ്ച് മാർക്ക് ഇന്റർനാഷണൽ സ്കൂൾ തിരൂർ രണ്ടാംസ്ഥാനവും ഭാരതീയ വിദ്യാഭവൻ, നടക്കാവ് മൂന്നാംസ്ഥാനവും നേടി. ഇതേ വിഭാഗത്തിലെ പെൺകുട്ടികളുടെ മത്സരത്തിൽ എംഇഎസ് തിരുനാവായ ഒന്നാംസ്ഥാനവും തിരുനാവായ ഭാരതീയ വിദ്യാഭവൻ രണ്ടാംസ്ഥാനവും പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂൾ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം ജില്ലാ സഹോദയ പ്രസിഡന്റ് എം. അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ അദ്ദേഹം വിതരണംചെയ്തു. തിരുനാവായ ഭാരതീയ വിദ്യാഭവൻ ഡയറക്ടർ നിർമ്മല ചന്ദ്രൻ, പ്രിൻസിപ്പൽ കെ.കെ. സജന, വൈസ് പ്രിൻസിപ്പൽ ബിന്ദുമേനോൻ, പ്രഥമാധ്യാപിക ശ്രീലത, നടക്കാവ് ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ഐ.വി .രതി, ഷിന്റ സത്യഭാമ, കായികാധ്യാപകൻ നിതിൻ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *