Breaking
Wed. Aug 5th, 2026

തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

തിരൂർ :തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്പങ്ങോട്, തിരുനാവായ, ചെറിയ മുണ്ടം എന്നീ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന പ്രതിനിധികളുടെ യോഗം തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ചേരുകയുണ്ടായി.വരുന്ന തദ്ദേശ വകുപ്പ് ഇലക്ഷൻ വളരെ സമാധാനപരമായി നടത്തുന്നതിനും കൂടാതെ കലാശകൊട്ട് വാർഡുകളിൽ നിന്ന് കൊണ്ട് ചെയ്യുന്നതിനും കൂടാതെ പ്രശ്നമാധിത ബൂത്തുകളിലും മറ്റും ശക്തമായ പോലീസ് പട്രോളിങ്ങ് നടത്തുന്നതിനും തീരുമാച്ചു.

യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ SHO ശ്രീ. വിഷ്ണു ഉദ്ഘാടന നിർവഹിച്ച് സംസാരിക്കുക യുണ്ടായി. കൊടി തോരണങ്ങൾ, പോസ്റ്റർ എന്നിവ നശിപ്പിക്കുന്നവർക്കെതിരെയും മറ്റും പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് SHO അറിയിച്ചു. കൂടാതെ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങൾ 16 ഭാഗങ്ങളായി തിരിച്ച് അവിടെയെല്ലാം ശക്തമായ പെട്രോളിൽ നടത്തുമെന്നും പോലീസ് അറിയിച്ചു.എല്ലാ പൊതുജനങ്ങളും സഹകരിക്കണമെന്ന് SHO അറിയിച്ചു. യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ ഇലക്ഷൻ കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതവും ഇലക്ഷൻ സെല്ല് ഓഫീസർ ഷംസാദ് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *