Breaking
Sun. Aug 16th, 2026

താനൂരിൽ ഭാര്യയ്ക്ക് വോട്ടുപിടിക്കാൻ സ്ഥാനാർഥിയായ ഭർത്താവ്

താനൂർ : നഗരസഭാ തിരഞ്ഞെടുപ്പിൽ ഭർത്താവും ഭാര്യയും സ്ഥാനാർഥികൾ. ഭർത്താവ് മത്സരിച്ച ഡിവിഷൻ വനിതാ സംവരണമായതോടെ ഭാര്യ ഭർത്താവിന്റെ ഡിവിഷനിൽ സ്ഥാനാർഥി യായി. ഭർത്താവ് തൊട്ടടുത്ത ജനറൽ സീറ്റിലേക്ക് കളംമാറിയും മത്സരിക്കുന്നു. 13-ാം വാർഡിലെ സിറ്റിങ് കൗൺസിലറാണ് പി.ടി. അക്ബർ. പനങ്ങാട്ടൂർ 12-ാം വാർഡിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയാണ്. 13-ാം ഡിവിഷനായ ചാഞ്ചേരി പറമ്പിൽ ഭാര്യ പി.ടി. മുഫീദ അക്ബർ ഇടതുസ്വതന്ത്ര സ്ഥാനാർഥിയാണ്. പി.ടി. അക്ബർ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കൂടിയാണ്. താൻ മത്സരിച്ചു ജയിച്ച ഡിവിഷനിൽ ഭാര്യയെ വിജയിപ്പിക്കാൻ ഭാര്യയ്ക്കായി അക്ബർ തിരഞ്ഞെടുപ്പുപ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഭാര്യ, ഭർത്താവ് മത്സരിക്കുന്ന ഡിവിഷനിൽ പ്രചാരണത്തിനെത്തിയിട്ടില്ല.ഇരുവരും ജയിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പി.ടി. അക്ബർ പറഞ്ഞു. മുഫീദ അക്ബറിന്റെ എതിർസ്ഥാനാർഥി യുഡിഎഫിലെ അനീഷാ ജാഫറാണ്. പി.ടി. അക്ബറിന്റെ എതിർസ്ഥാനാർഥി യുഡിഎഫിലെ കെ.പി. അബ്ദുമോൻ ഹാജിയും.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *