തിരൂർ : ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നുകൊണ്ടിരുന്ന ഐഎസ്ആർഒ ശാസ്ത്ര ബഹിരാകാശ പ്രദർശനം സമാപിച്ചു. വിദ്യാർഥികൾക്ക് വിവിധതരം റോക്കറ്റ് മോഡലു കളും ഉപഗ്രഹ മോഡലുകളുമുൾപ്പെടെ കാണാനും അറിയാനുമുള്ള അവസരം പ്രദർശനത്തിൽ ഒരുക്കിയിരുന്നു.പഞ്ചായത്തിലെ എല്ലാ പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും പ്രദർശനം കാണുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുംചെയ്തു. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽ ബഹിരാകാശസംബന്ധിയായ അറിവുകൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആർഒ പ്രദർശനം നടത്തുന്നത്.സ്‌കൂൾ പ്രിൻസിപ്പൽ ടി.എൽ. സ്മിത, പ്രഥമാധ്യാപകൻ ജി.എസ്. ബിജു, പിടിഎ പ്രസിഡന്റ് എം.പി. പ്രഭാകരൻ, വൈസ് പ്രസിഡന്റ് ഒ. സൈതാലി, അധ്യാപകരായ ഐസക് എം. വർഗീസ്, സജീവൻ, എൻ. ബിജി, ബി. സുനി, സി.ടി. അബ്ദുൾനാസർ തുടങ്ങിയവർ നേതൃത്വംനൽകി.

