Breaking
Thu. Oct 1st, 2026

തിരുനാവായയിൽ ദേശീയ വാക്യാർഥസദസ്സിന് തുടക്കം

തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരൂർ പ്രാദേശികകേന്ദ്രം സംസ്‌കൃത വ്യാകരണവിഭാഗം നടത്തുന്ന ത്രിദിന ദേശീയ വാക്യാർഥസദസ്സിന് തുടക്കം. പ്രാദേശികകേന്ദ്രത്തിൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനംചെയ്തു. സംസ്‌കൃത വ്യാകരണവിഭാഗം മേധാവി ഡോ. ആർ.ഡി. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. വാക്യാർഥസദസ്സിന്റെ അധ്യക്ഷൻ പ്രൊഫ. വി. രാമകൃഷ്ണഭട്ടിനെയും ആചാര്യൻമാരായ പ്രൊഫ. രാധാകൃഷ്ണ ബാനർജി, പ്രൊഫ. കൃഷ്ണകുമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.കാമ്പസ് ഡയറക്ടർ ഡോ. എം. മൂസ, സ്റ്റാഫ് സെക്രട്ടറി പ്രൊഫ. എം. കൃഷ്ണൻ നമ്പൂതിരി, പ്രോഗ്രാം കോഡിനേറ്റർ ഡോ. ആർ. അബ്ദുള്ള ഷാ എന്നിവർ പ്രസംഗിച്ചു.വാക്യാർഥസദസ്സ് വെള്ളിയാഴ്‌ച സമാപിക്കും. ഇരുപതോളം സംസ്‌കൃതപണ്ഡിതരാണ് ദേശീയ വാക്യാർഥസദസ്സിന് നേതൃത്വംനൽകുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *