Breaking
Mon. Aug 17th, 2026

ഇവർക്കിനി നഗരഭരണം കുടുംബകാര്യം!

പൊന്നാനി : നഗരസഭയിലേക്കു മത്സരിച്ച ദമ്പതിമാർക്ക് വിജയം.വാർഡ് 27-ൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഭർത്താവ് എം.വി. പ്രകാശനും 28-ലെ എൽഡിഎഫ് സ്ഥാനാർഥി യായി മത്സരിച്ച ഭാര്യ റീനയുമാണ് നഗരസഭാ ഭരണസമിതിയിലേക്ക് ജയിച്ചുകയറിയത്. ബിജെപിയുടെ സീറ്റാണ് റീന പിടിച്ചെടുത്തത്. നാലാംതവണയാണ് റീന നഗരസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. സ്ഥിരംസമിതി അധ്യക്ഷകൂടിയായിരുന്ന റീന 26 വോട്ടിനാണ്‌ വിജയിച്ചത്.കന്നി മത്സരത്തിനിറങ്ങിയ പ്രകാശൻ 42 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *