തിരൂരങ്ങാടി : സിപിഎം തെന്നല ലോക്കൽ സെക്രട്ടറി കെ.വി. സയ്യിദലി മജീദ് നടത്തിയ സ്ത്രീ അധിക്ഷേപത്തിനെതിരേ യുഡിഎഫ് വനിതാ കമ്മിറ്റി തെന്നല കൊടക്കല്ലിൽ പ്രതിഷേധ സംഗമം നടത്തി. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി ഉദ്ഘാടനം ചെയ്തു.യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. വനിതാലീഗ് ജില്ലാ സെക്രട്ടറി സക്കീന പുൽപ്പാടൻ അധ്യക്ഷയായി.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹർബാനു, ശ്രീദേവി പ്രാക്കുന്ന്, ആയിശ പിലാക്കടവത്ത്, യാസ്മിൻ അരിമ്പ്ര, മാതോളി നഫീസു, സി.പി. നഫീസ, പി.ടി. റൈഹാനത്ത്, സലീന കരുമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

