വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടികയിൽ ഉൾപ്പെടാത്ത അർഹർക്ക് വോട്ടുചെർക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കാം .18 വയസ്സ് പൂർത്തിയാകണം . ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടൽ http://voters.eci.gov.in/ സന്ദർശിക്കണം. ‘വോട്ടർ ഹെല്പ്ലിനെ’ (Voter Helpline) മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം. പുതുതായി വോട്ട് ചേർക്കുന്നവർ വെബ്‌സൈറ്റിലെ ‘ന്യൂ വോട്ടർ രെജിസ്ട്രേഷൻ ‘ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ‘ഫോം 6 ‘ ആണ് പൂരിപ്പിക്കേണ്ടത് .പ്രവാസി വോട്ടർമാർ പേര് ചേർക്കുന്നതിനായി ഫോം 6 എ ആണ് തെരെഞ്ഞെടുക്കേണ്ടത് .പാസ്സ്പോർട്ടിലെ വിവരങ്ങളാണ് പ്രവാസികൾ നൽകേണ്ടത് .നിലവിലെ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനോ മണ്ഡലം മാറ്റുന്നതിനോ ഫോം 8 ഉപയോഗിക്കാം .
ആവശ്യമായ രേഖകൾ :
*കളർ പാസ്പോര്ട്ട് സൈസ് ഫോട്ടോ
*വയസ്സ് തെളിയിക്കുന്ന രേഖ (aadhar ,sslc certificate, birth certificate ,license ,etc)
*മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡ് ,പാസ്പോര്ട്ട് തുടങ്ങിയവ )
എന്നിവ അപ്‌ലോഡ് ചെയ്യണം .*കൂടാതെ കുടുംബത്തിലെ ആരുടെയെങ്കിലും എപിക് ഐഡിയും (തിരിച്ചറിയൽ കാർഡ് നമ്പർ )മൊബൈൽ നമ്പറും വേണം .ബൂത്ത് ലെവൽ ഓഫീസർ മാർ (ബി എൽ ഒ ) നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും അന്തിമ പട്ടികയിൽ പേര് ഉൾപെടുത്തുക .

