Breaking
Thu. Oct 1st, 2026

നിയുക്ത പഞ്ചായത്ത് അംഗത്തെ അനുമോദിച്ചു

ചങ്ങരംകുളം : തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി അംഗത്തെ അനുമോദിച്ചു. നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിലേക്ക് 15-ാം വാർഡായ കൊളഞ്ചേരിയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ച ധന്യ അനീഷിനെയാണ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചത്. ബബീഷ് പെരുമ്പാത്തയിൽ, രഞ്ജിത്ത് മൂക്കുതല, മണികണ്ഠൻ കൊളഞ്ചേരി, മണി പാറക്കൽ, ജയൻ കല്ലൂർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.നന്നംമുക്ക് പഞ്ചായത്തിലേക്ക് ബിജെപി 15 വാർഡുകളിലേക്ക് സ്ഥാനാർഥികളെ നിർത്തിയിരുന്നു.ധന്യ അനീഷ് മാത്രമാണ് വിജയിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *