Breaking
Wed. Aug 5th, 2026

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം:കേസിൽ നിന്ന് ഒഴിവാക്കാൻ 25 ലക്ഷം .തട്ടിപ്പുകാർ അറസ്റ്റിൽ

പൊന്നാനി :പൊന്നാനിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഷാദിനെയും രാഹുലിനെയും കേസിൽ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞ് കുടുംബക്കാരിൽ നിന്നും പണം തട്ടിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ​വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റി ലായ ഇർഷാദിൻ്റെയും രാഹുലിൻ്റെയും കുടുംബാംഗങ്ങളെ നവാസ്, കമറുദ്ദീൻ എന്നിവർ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നാണ് പരാതി.പോലീസുകാരുമായി തങ്ങൾക്ക് ഉന്നത ബന്ധമുണ്ടെന്നും 25 ലക്ഷം രൂപ തന്നാൽ ഇവരെ കേസിൽ നിന്നും രക്ഷിക്കാമെന്നും ഇവർ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചു.ഇത് വിശ്വസിച്ച ഇർഷാദിൻ്റെയും രാഹുലിൻ്റെയും കുടുംബാംഗങ്ങൾ സ്വർണ്ണാഭരണങ്ങൾ പണയം വെച്ച് 25 ലക്ഷം രൂപ ഇവർക്ക് നൽകി.

ഇതിൽ 20 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും 5 ലക്ഷം രൂപ പണമായും ആണ് നൽകിയത്.
​കേസിൽ ഉൾപ്പെട്ടവർക്ക് ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഈ തട്ടിപ്പുകാർ കുടുംബാംഗങ്ങളെ വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു. എന്നാൽ പോലീസിൻ്റെ അന്വേഷണത്തിൽ ഇവർ തട്ടിപ്പിനിരയായതാണെന്ന് മനസ്സിലായി.​കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാന ത്തിൽ പോലീസ് നവാസ്, കമറുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ സഹായിച്ചിരുന്ന ബാബു എന്ന ഷാജിത്ത് നിലവിൽ മറ്റൊരു കേസിൽ റിമാൻഡിലാണ്.​ഇവരെ വിശ്വസിപ്പിക്കാനായി ഡി.വൈ.എസ്.പി ആണെന്ന് പറഞ്ഞ് വോയ്സ് മെസ്സേജുകൾ അയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.സി ഐ അഷറഫിൻ്റെ നേതൃത്വത്തിൽ എസ് ഐ ബിബിൻ,സവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ,ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *