പൊന്നാനി: പൊന്നാനിയുടെ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ മറ്റൊരു സമ്മാനം. കുണ്ടുകടവ് പാലം പൂതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കും. പാലത്തിന്റെ ടാറിങ് പ്രവൃത്തികൾമാത്രമാണ് ബാക്കിയുളളത്. 20 കോടി ചെലവിൽ അതിമനോഹര മായാണ് പാലം നിരമിച്ചിരിക്കുന്നത്.ആൽത്തറ ഗുരുവായൂർ സംസ്ഥാന പാതയിലെ കാഞ്ഞിരമുക്ക്പുഴക്കു കറുകെയാണ് പാലം.പുതിയ പാലത്തിലൂടെ യാത്രആരംഭിച്ചതോടെ 10 വർഷത്തോളം പഴക്കമുള്ള പഴയപാലം പൂർണമായും പൊളിച്ചുനീക്കി.ഏഴര മീറ്റർ വീതിയിൽ രണ്ട് വരി പാതയും ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയും കൂടി 11 മീറ്റർ വീതിയും 22 മീറ്റർ നീളത്തിലുമാണ് പാലം. പൊന്നാനിയെ ആൽത്തറ ഗുരുവായൂർ റോഡിൽ എള്ളുപ്പം ബന്ധിപ്പിക്കുന്ന പാലമായതിനാൽ ജനങ്ങളുടെ പ്രധാന ആശ്രയമാണിത്.
പുതുവർഷ സമ്മാനമായി കുണ്ടുകടവ് പാലം നാടിന് സമർപ്പിക്കും. 20 കോടിരൂപയാണ് നിർമാണ ചിലവ്.

