Breaking
Sat. Sep 26th, 2026

കർഷക തൊഴിലാളി യൂണിയൻ കാലടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കാലടി : തൊഴിലുറപ്പ് പദ്ധതി പേരും ഘടനയും ഗ്യാരണ്ടിയും മാറ്റി ഇല്ലാതാക്കുന്ന വിധത്തിൽ പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ കർഷക തൊഴിലാളി യൂണിയൻ കാലടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കോലത്രയിൽ ബില്ല് കത്തിച്ച് നടന്ന പ്രതിഷേധസമരം മുരളി പാറക്കൽ ഉദ്ഘാടനം ചെയ്തു. കെ.കെ അപ്പു അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂണിയൻ ആദ്യകാല നേതാവ് എ കണാരൻ അനുസ്മരണം ഇ.പി മണി നിർവ്വഹിച്ചു. പികെ ദേവി, ലക്ഷ്മണൻ ,സുധ,മോഹൻദാസ് എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *