എടപ്പാൾ : സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ ബി ആർ സി യുടെ പരിധിയിൽ വരുന്ന പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഈശ്വരമംഗലം ന്യൂ.യു.പി സ്കൂളിൽ വെച്ച് 30.31 എന്നി ദിവസങ്ങളിൽ ദ്വിദിന സഹവാസ ക്യാമ്പ് “നിളയോര ത്തൊരു രാപ്പാറക്കൽ 2025”സംഘടിപ്പിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ ഗായത്രി ഉദ്ഘാടനം നിർവഹിച്ച ഈ ക്യാമ്പിൽ എടപ്പാൾ ബി ആർ സി ബി. പി. സി.ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ഹരീഷ്,ഈ വിദ്യാലയത്തിലെ അധ്യാപിക ഷന്യ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പ് ഡയറക്ടർ നസീമ.കെ.കെ. ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ നിഖില.സി. ആർ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രുതി കൃഷ്ണ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വ്യത്യസ്ത കഴിവുകൾ ഇതിലൂടെ പുറത്തു കൊണ്ടുവരാൻ സാധിച്ചു.

