Breaking
Sun. Aug 16th, 2026

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിനു മലപ്പുറം ജില്ലയിൽ സ്വീകരണം

കുറ്റിപ്പുറം: 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായ സ്വർണക്കപ്പ് ഘോഷയാത്രയ്ക്കു ജില്ലയിൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലും കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലും  സ്വീകരണം.  കോട്ടയ്ക്കലിൽ നഗരസഭാധ്യക്ഷൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. ഡിഡിഇ പി.വി.റഫീഖ് അധ്യക്ഷത വഹിച്ചു.കെ.പി.മജീദ്, സനില പ്രവീൺ, അബ്ദു മങ്ങാടൻ, കെ.വിജയകുമാർ, സജി, കെ.ഇസ്ഹാഖ്, സന്തോഷ്, ജോസ്മി ജോസഫ്, പി.ജെ.ബബിത എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ടി.വി.സജിൽകുമാർ, എം.സാബിറ, കാലൊടി മുജീബ് റഹ്മാൻ, സി.പി.മൻസൂർ, അഭിജിത്ത് രാജു, എം.എം.ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.കുറ്റിപ്പുറത്ത്  മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബർ വസീമ വേളേരി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. പരീക്ഷാഭവൻ ജൂനിയർ സൂപ്രണ്ട് ഗിരീഷ് ചോലയിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.അജയൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജമീല ബീരാൻകുട്ടി, കുറ്റിപ്പുറം പഞ്ചായത്ത് മെംബർമാരായ വി.പി.ആബിദ്, കോമള, സ്കൂൾ പ്രിൻസിപ്പൽ ഷീബ, എച്ച്എം റീന, പിടിഎ പ്രസിഡന്റ് സി.കെ.ജയകുമാർ, എസ്എംസി ചെയർമാൻ എ.എ.സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *