Breaking
Wed. Aug 19th, 2026

സാമൂഹ്യ സുരക്ഷാ പെൻഷൻ: ഏജന്റ്മാരോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി. വിഷയത്തിൽ ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ്

എടപ്പാൾ :തെരഞ്ഞെടുപ്പ് മുൻ നിർത്തി മുഖം മിനുക്കലിന്റെ ഭാഗമായി കുടിശ്ശികയായിരുന്ന പെൻഷൻ മുഴുവനും നൽകിയ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്ന സ്ത്രീകളും അംഗവൈകല്യമുള്ളവരും ഉൾപ്പടെയുള്ള സാധാരണക്കാരുമായ ഏജന്റ്മാർക്ക് നൽകാനുള്ള ഇൻസെന്റീവ് തുക തടഞ്ഞുവെച്ച നടപടിയിൽ അടിയന്തര ഇടപെടണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സി ഇ ഒ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീഷന് നിവേദനം നൽകി.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തതീലൂടെ 2024 ഏപ്രിൽ മുതൽ ജനുവരി 2025 വരെ 11 മാസം 9 തവണയും 2025 ആഗസ്റ്റ് മുതൽ 2026 ജനുവരി വരെ 6.മാസം ഉൾപ്പാടെ ആകെ 15 തവണ വിതരണം ചെയ്ത തുകയാണ് സർക്കാർ തടഞ്ഞു വെച്ചിട്ടുള്ളത്.ഈ കടുത്ത  അനീതിയിൽ ശക്തമായ ഇടപെടൽ നടത്താമെന്ന് സി ഇ ഒ നേതാക്കൾക്ക് പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി.സി ഇ ഒ പൊന്നാനി താലൂക്ക് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, വൈസ് പ്രസിഡന്റ്‌ റഷീദ് പി ടി, വികെഎ മജീദ്, സുലൈമാൻ മൂതൂർ, മുസ്തഫ കരിമ്പനക്കൽ,സജീർ എം എം, റഫീഖ് കെ, സാദിഖ് പോട്ടൂർ, സിറാജ് നടുവട്ടം, അലി സി പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *