Breaking
Wed. Aug 19th, 2026

മലപ്പുറം ജില്ലാ വിഭജനം; എസ്.ഡി.പി.ഐയുടെ ഡിമാന്റ് മാർച്ച്‌ ശ്രദ്ധേയമായി

നരിപ്പറമ്പ്: “മലപ്പുറത്തിന്റെ കുതിപ്പിന്ന് തിരൂർ ജില്ലാ പ്രഖ്യാപിക്കുക” എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ തവനൂർ മണ്ഡലം പ്രസിഡന്റ് ജലീൽ എടപ്പാൾ ജാഥ ക്യാപ്റ്റനായി മലപ്പുറം ജില്ലാ വിഭജന ആഹ്വാനവുമായി നടത്തിയ ഡിമാന്റ് മാർച്ച്‌ ശ്രദ്ധേയമായി. എസ്.ഡി.പി.ഐ മലപ്പുറം ജില്ലയിൽ മണ്ഡലം തലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ഡിമാന്റ് മാർച്ച് പരിപാടികളുടെ ഭാഗമായാണ് തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പരിപാടി നടന്നത്. വനിതകളും കുട്ടികളുമടക്കം പങ്കെടുത്ത റാലി ചമ്രവട്ടം കടവിൽ നിന്ന് ആരംഭിച്ച് നരിപ്പറമ്പ് സെന്ററിൽ സമാപനം കുറിച്ചു.സമാപന പൊതുയോഗം എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം എസ്.പി അമീറലി ഉദ്ഘാടനം ചെയ്തു.

ഇടതാകട്ടെ വലതാകട്ടെ ഈ രണ്ട് മുന്നണികളും മലപ്പുറം ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും നാട് അഭിമുഖീകരിക്കുന്ന ജില്ലാ വിഭജനം പോലെയുള്ള ആവശ്യകതകളെ അവഗണിച്ചുകൊണ്ട് നാട് അനുഭവിക്കുന്ന പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ ഇരു മുന്നണികൾക്കും താല്പര്യമില്ല എന്നുമുള്ള യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയണമെന്നും എസ്.പി അമീറലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് സൈനുദ്ധീൻ അയങ്കലം അധ്യക്ഷധ വഹിച്ചു. ജാഥ ക്യാപ്റ്റൻ ജലീൽ എടപ്പാൾ സദസ്സിനെ അഭിസംബോധന ചെയ്ത് എസ്.ഡി.പി.ഐ നടത്തുന്ന ഡിമാന്റ് മാർച്ചിന്റെ ആവശ്യകതയെ ഊന്നികൊണ്ട് സംസാരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളകുട്ടി തിരുത്തി, വിമൻ ഇന്ത്യ മൂവ്മെന്റ് തവനൂർ മണ്ഡലം പ്രസിഡന്റ് സമീറ ടീച്ചർ മംഗലം എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. മണ്ഡലം സെക്രട്ടറി നാസർ മംഗലം പരിപാടിയിൽ സ്വാഗതം പറയുകയും കാലടി പഞ്ചായത്ത്‌ പ്രസിഡന്റ് മുസ്തഫ പോത്തനൂർ നന്ദിയർപ്പിക്കുകയും ചെയ്തു. മണ്ഡലം ജോയിൻ സെക്രട്ടറിമാരായ കബീർ നെല്ലാക്കര, അൻസാർ മൂതൂർ, മണ്ഡലം ട്രഷറർ മുസ്തഫ തങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *