Breaking
Wed. Aug 19th, 2026

ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കുക – ജോയിന്റ് കൗൺസിൽ

എടപ്പാൾ : ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിച്ചു സ്റ്റാറ്റട്ടറി പെൻഷൻ അനുവദിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കുന്നതിനും കുടിശിക തുക ഉടൻ ജീവനക്കാർക്ക് നൽകുന്നതിനും നടപടി സ്വീകരിക്കണമെന്നും പൊന്നാനി മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.പണിപൂർത്തിയായ വട്ടംകുളം വില്ലേജ് ഓഫീസിനടുത്ത് നിർമ്മിച്ച സ്റ്റാഫ് കോട്ടേഴ്സ് വൈദ്യൂതീകരണം നടത്താത്തതിനാൽ ജീവനക്കാർക്ക് ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല സ്റ്റാഫ് കോട്ടേഴ്സിന്റെ വൈദ്യുതീകരണ പ്രവർത്തികൾ ഉടൻ പൂർത്തീകരിച്ച ജീവനക്കാർക്ക് അനുവദിക്കണമെന്നും പൊതുജനങ്ങൾ ഏറെയെത്തുന്ന വില്ലേജ് ഓഫീസുകളിൽ ടോയ്ലറ്റ്, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും പൊന്നാനി താലൂക്ക് ഓഫീസിൽ അടിയന്തരമായി ഒരു വാഹനം അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

മേഖല പ്രസിഡണ്ട് സിനീഷ് പിജി അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ സുജിത് കുമാർ സംഘടന റിപ്പോർട്ടും മേഖലാ സെക്രട്ടറി രതീഷ് വി പ്രവർത്തന റിപ്പോർട്ടും മേഖല ട്രഷറർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം ഗിരിജ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനന്തൻ കാട്ടയിൽ, ജില്ലാ കമ്മിറ്റി അംഗം കെ കെ ഗോപാലകൃഷ്ണൻ, രാജേഷ് കെ ജി, സിജിന വി പി, സുജേഷ് പി കെ, ജനീഷ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി സിനീഷ് പി.ജി (പ്രസിഡണ്ട്), രതീഷ് വി (സെക്രട്ടറി), അബ്ദുൽ ബഷീർ സിപി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി സിജിന വി പി (പ്രസിഡണ്ട്), ഫെമിന എം കെ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *