Breaking
Thu. Aug 6th, 2026

വൈരംകോട് തീയാട്ട് ഉത്സവം. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ പ്രസിദ്ധിയാർജിച്ചിട്ടുള്ള ശ്രീ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ദിവസമായ 20/02/2026 വെള്ളിയാഴ്ച തിരൂർ താലൂക്കിലെ തിരൂർ ഡിഇഒ, തിരൂർ കുറ്റിപ്പുറം എഇഒ എന്നിവരുടെ കീഴിൽ വരുന്ന തിരുന്നാവായ, കല്പകഞ്ചേരി, ആതവനാട്, വളവന്നൂർ ,തലക്കാട്, കുറ്റിപ്പുറം ,മാറാക്കര, തൃപ്രങ്ങോട് തുടങ്ങിയ പഞ്ചായത്തുകളിലെയും തിരൂർ മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഈ പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾക്ക് അന്നേദിവസം ഉച്ചയ്ക്കുശേഷം അര ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചതായും മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് ഉത്തരവിറക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *