Breaking
Wed. Jun 17th, 2026

എടപ്പാൽ: കേരള സ്റ്റേറ്റ് ഫാർമസി കൌൺസിൽ സംഘടിപ്പിക്കുന്ന കണ്ടിന്യൂസ് എഡ്യൂക്കേഷൻ പ്രോഗ്രാമിലെ സീറ്റുകൾ വർധിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് ഫർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ 100 പേർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ കഴിയുന്നത്. ഇത് കുറഞ്ഞത് 500 ആയി ഉയർത്തണമെന്ന് ജില്ലാ കമ്മിറ്റി സെക്രട്ടറി ശ്രീ അഫ്സൽ സീലത്ത് കൗൺസിൽ പ്രസിഡന്റ് ശ്രീ നവീൻ ചന്ദിന് നിവേദനം നൽകിക്കൊണ്ട് ആവശ്യപ്പെട്ടു.അടുത്ത വർഷം മുതൽ ഫാർമസിസ്റ്റ് രജിസ്ട്രേഷൻ പുതുക്കുന്ന തിനായി അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് രണ്ട് കണ്ടിന്യൂസ് എഡ്യൂക്കേഷൻ ക്ലാസുകളിൽ പങ്കെടുക്കണം എന്ന വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നതിന്റെ സാഹചര്യത്തിൽ സീറ്റ് വർധന അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ജില്ലാ പ്രസിഡന്റ് ബാബുരാജ്, ട്രഷറർ ശ്രീപ്രകാശ്, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ,വിമല, സലിം കെ.വി എന്നിവർ പങ്കെടുത്തു. താലൂക്ക് അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലുടനീളം ക്ലാസുകൾ സംഘടിപ്പിക്കാൻ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ജില്ലാ കമ്മിറ്റി കൗൺസിലിന് വാഗ്ദാനം ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *