Breaking
Sun. Aug 16th, 2026

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ

തിരൂർ : ആഗോള തലത്തിൽ സംജാതമാകുന്ന വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്ന ഭാരത സർക്കാർ,പശ്ചിമേഷ്യയെയാകെ ആശങ്കയി ലാഴ്ത്തിയ യുദ്ധഭീഷണിക്കെതിരെ പ്രതികരിക്കാൻ മടിക്കുന്നത് നാണക്കേടാണെന്ന് തിരൂർ കോൺഗസ് ഭവനിൽ ചേർന്ന കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.ഗൾഫ് രാജ്യങ്ങളിലുൾപ്പെടെയുള്ള മലയാളികളുടേയും ഇന്ത്യക്കാരുടേയും ആശങ്കയകറ്റാൻ കേരള,കേന്ദ്രസർക്കാരുകൾ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.ഡി.സി.സി. സെക്രട്ടറി അഡ്വ: കെ.എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.കെ. ആർ.ടി.സി. സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.കോയക്കുട്ടി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെകട്ടറി അടാട്ട് വാസുദേവൻ,കെ.എം.എ. റഹ്മാൻ,എ.ഗോപാലകൃഷ്ണൻ,
നൗഷാദ് പരിയാരത്ത്,പ്രണവം പ്രസാദ്,കെ. ശശിധരൻ,കെ.ഹനീഫ,ഷിഹാബ് തിരൂർ,
കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *