Breaking
Wed. Jun 17th, 2026

ചങ്ങരംകുളം :ചങ്ങരംകുളം ആലംകോട് നന്നമുക്ക് പഞ്ചായത്തുകളിൽ വർദ്ധിച്ചുവരുന്ന വൃക്ക രോഗികളുടെ ആവശ്യം പരിഗണിച്ച് ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കാരുണ്യം പാലിയേറ്റീവ് ക്ലിനിക് സംഘടിപ്പിച്ച ഡയാലിസിസ് രോഗികളുടെ കുടുംബ സംഗമം ആവശ്യപ്പെട്ടു കിലോമീറ്റർ ഓളം യാത്രചെയ്ത് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലാണ് ഇന്ന് ഇവിടെയുള്ള പല രോഗികളും ഡയാലിസ് ചെയ്യുന്നത് ഇതിന് പരിഹാരം അടിയന്തരമായി ഉണ്ടാക്കേണ്ടതുണ്ടെന്ന് സംഗമം ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്കും കിഡ്നി മാറ്റി വെച്ചവർക്കും നൽകിയിരുന്ന സഹായം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കാരുണ്യം പ്രസിഡണ്ട് പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചുസെക്രട്ടറി പി കെ അബ്ദുല്ലക്കുട്ടി, കിഡ്നി പേഷ്യൻസ് വെൽഫെയർ കൺവീനർ പി ഐ റാഫിദ, കുഞ്ഞിമുഹമ്മദ് പന്താവൂർ ,ജബ്ബാർ ആലംകോട് ,ഉസ്മാൻ ചങ്ങരംകുളം, ഉണ്ണി മാധവൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *