Breaking
Sun. Aug 16th, 2026

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഏകാദശ രുദ്രജപവും മഹാ മൃത്യുഞ്ജയ ഹോമവും നടത്തി

എടപ്പാൾ : പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഏകാദശ രുദ്രജപം, രുദ്രാഭിഷേകം, മഹാ മൃത്യുഞ്ജയ ഹോമം, വാസൂർധാര, പ്രസാദ ഊട്ട് എന്നിവ നടത്തി. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.
ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾക്ക് മേൽശാന്തി പി എം മനോജ്‌ എമ്പ്രാന്തിരി ശ്രീരാജ് എമ്പ്രാന്തിരി, സുവാസ് ശാസ്ത്രികൾ കല്പാത്തി എന്നിവർ കാർമികത്വം വഹിച്ചു. ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *