Breaking
Sun. Aug 16th, 2026

ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റും രോഗികളും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ, റോബോട്ടിക് ആം ട്രെയിനർ, അണ്ടർ വാട്ടർ ട്രെഡ്മിൽ, ബാലൻസ് ട്രെയിനർ, വേർച്വൽ റിയാലിറ്റി ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് വിഭാഗത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. പക്ഷാഘാതം, നട്ടെല്ല് പരിക്ക്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ രോഗങ്ങൾക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഡോ. സക്കറിയ കെ.എൻ, ഡോ. ഹബീബുള്ള, ഡോ. ഫാത്തിമ പി.വി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംസാരിച്ചു. രോഗികളെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയാണ് നവീകരണത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *