Breaking
Sun. Aug 16th, 2026

മാതൃദിനത്തിൽ ബേബിഅമ്മയെ ആദരിച്ചു

ചാലിശ്ശേരി : മാതൃദിനത്തോടനുബന്ധിച്ച് ചാലിശ്ശേരി അങ്ങാടി പുലിക്കോട്ടിൽ ബേബിഅമ്മയെ തൃത്താല നിയുക്ത എം.എൽ.എ V. T. Balram വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
93-ാം വയസിലും നാല് തലമുറകളെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന ബേബിഅമ്മയുടെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃത്വത്തിന്റെ മഹത്വവും കുടുംബബന്ധങ്ങളുടെ ശക്തിയും ഓർമ്മിപ്പിക്കുന്ന ജീവിതമാണ് ബേബിയുടേതെന്നും വി.ടി.ബൽറാം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സി.വി. മണികണ്ഠൻ, സലീം ചാലിശ്ശേരി, ജിജു ജക്കബ് തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *