Breaking
Sun. Aug 16th, 2026

ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി

എടപ്പാള്‍:ആൽമരം ഒടിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ച അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിയുക്ത എംഎൽഎ – വി എസ് ജോയ് സന്ദർശനം നടത്തി.ഏപ്രിൽ 30 ന് രാത്രി എട്ടുമണിയോടെയാണ് അണ്ണക്കമ്പാട് വെറൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുന്നിലെ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് നടപ്പുരയും ക്ഷേത്രത്തിനു മുന്നിലെ കൽ വിളക്കും നശിച്ചത് .നിയുക്ത എംഎൽഎയുടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് വി എസ് ജോയ് കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്.ക്ഷേത്ര കമ്മറ്റി സെക്രട്ടറി എം.പി. സുരേഷ് ബാബു,പ്രസിഡൻറ് ബാബുരാജ്,എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ മറ്റ് ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് എംഎൽഎ സ്വീകരിച്ചു.

അപകടത്തിൽ ക്ഷേത്രത്തിനുണ്ടായ നാശനഷ്ടം ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എംഎൽഎ ധരിപ്പിച്ചു.തുടർന്ന് എംഎൽഎ വില്ലേജ് ഓഫീസറോടും മറ്റും സംസാരിച്ച് സർക്കാർ തലത്തിൽ ക്ഷേത്രത്തിലെ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.എംഎൽഎയ്ക്കൊപ്പം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളായ ഇ പി രാജീവ്,കെജി ബെന്നി,കെജി ബാബു,എസ് സുധീർ,ആഷിഫ് പൂക്കരത്തറ,കാവിൽ ഗോവിന്ദൻകുട്ടി,സുജീഷ് നമ്പ്യാർ,നാസർ അണ്ണക്കമ്പാട് തുടങ്ങിയവരും ക്ഷേത്രത്തിൽ എത്തിയിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *