Breaking
Wed. Jul 1st, 2026

വട്ടംകുളം : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളിൽ സ്കൂൾ തുറക്കുന്നതിന് മുന്നെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന തുടങ്ങി. കുടിവെള്ളം, പാചക തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, പരിസര ശുചിത്വം, ക്ലാസ്സ് റൂമുകൾ, ശുചിമുറികൾ, മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ എന്നിവ പരിശോധിച്ച് ആവിശ്യമായി ആരോഗ്യ ശുചിത്വ നിർദേശങ്ങൾ നൽകി. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ലൂ. രഞ്ജിത്ത് ലാൽ , സതീഷ് അയ്യാപ്പിൽ , കെ.എ. അനീഷ്, റഹീം അലിയാർ, കെ.സി. മണിലാൽ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *