Breaking
Sun. Aug 16th, 2026

അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ് ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു.

കുന്നംകുളം : കാഴ്ചപരിമിതിയുള്ളവർക്ക് വിശുദ്ധ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ് പുതിയ ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു. സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന മുൻ ചെയർമാൻ ഇ.പി. കമറുദ്ദീന്റെ വിയോഗത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ്റെ മകനായ ഫസലുദ്ദീൻ ഈ പദവിയിലേക്ക് നിയമിതനാകുന്നത്.

കഴിഞ്ഞദിവസം ചേർന്ന അസ്സബാഹ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നാമനിർദ്ദേശം സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എ. കരീം അറിയിച്ചു. പിതാവിന്റെ സേവനപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, കാഴ്ച വെല്ലുവിളികൾ നേരിടുന്നവരുടെ ഉന്നമനത്തിനായുള്ള സംഘടനയുടെ തൃശൂർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ഫസലുദ്ദീൻ കമറുദ്ദീൻ ഇനിമുതൽ നേതൃത്വം നൽകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *