നീറ്റ് പുനഃപരീക്ഷ ചോദ്യ പേപ്പർ തയ്യാറാക്കുന്നവരെ ‘ലോക്ഡൗണിൽ’ ആക്കി. ചോദ്യ പേപ്പർ തർജ്ജമ ചെയ്യുന്നവരെയും അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജൂൺ 21ന് പരീക്ഷ പൂർത്തി യാകുന്നത് വരെ ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച തടയാൻ ആണ് ഈ അസാധാരണ നടപടി.ലോക്ഡൗണിൽ കഴിയുന്നവർക്ക് മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഉണ്ട്. നിയന്ത്രണങ്ങളോടെ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാനാകൂ. സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കാൻ പാടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.പ്രത്യേക അനുമതി ഉള്ളവർക്ക് മാത്രമേ ഇവരെ പാർപ്പിച്ചിരിക്കുന്ന അജ്ഞാത കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. ചോദ്യ പേപ്പർ വിവിധ സംസ്ഥാന ങ്ങളിൽ എത്തിക്കാൻ വ്യോമസേന വിമാനങ്ങളെ ചുമതലപ്പെടുത്താനാണ് തീരുമാനം.

