Breaking
Thu. Aug 6th, 2026

‘ഞങ്ങളുടെ സ്വന്തം ബ്രാൻഡ് അംബാസഡർ’: സാന്ത്വനത്തിന്റെ ആൾരൂപം; മലപ്പുറത്തിന്റെ സലിംകുമാർ

തിരൂർ : ‘ഒരു സർക്കാർ സ്കൂളിന്റെ ബ്രാൻഡ് അംബാസഡറാകാൻ കഴിഞ്ഞത് ദേശീയ പുരസ്കാരത്തെക്കാൾ വലിയ ബഹുമതിയാണ്’ – നടൻ സലിംകുമാറിന്റെ ഈ വാക്കുകൾ പുറത്തൂർ ജിയുപി സ്കൂളിനു മുന്നോട്ടുകുതിക്കാനുള്ള വലിയ ഊർജമായിരുന്നു. 2014 ജൂണിൽ പുറത്തൂർ ഗ്രാമത്തിലേക്കു ദേശീയ പുരസ്കാരത്തിന്റെ തിളക്കവുമായി നടൻ സലിംകുമാർ കടന്നുവന്നു. അന്നുമുതൽ അദ്ദേഹം പുറത്തൂർ ജിയുപി സ്കൂളിന്റെ അംബാസഡറായി. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു സർക്കാർ സ്കൂളിനു ബ്രാൻഡ് അംബാസഡർ ഉണ്ടാകുന്നത്.തീരദേശത്തെ ഈ സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരക്കെ കുട്ടികൾ കൊഴിഞ്ഞുപോയ കാലമായിരുന്നു അത്. ഇവിടെ വിദ്യാർഥികളെ തിരികെയെത്തിക്കാനുള്ള തീവ്രയജ്ഞം നടന്നു. പിടിഎ, വെൽഫെയർ കമ്മിറ്റി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ കൂടെ നാട്ടുകാരും ചേർന്നു. 2010 – 11 വർഷം ഇവിടെയുണ്ടായിരുന്നത് 786 കുട്ടികൾ മാത്രം. 2014 – 15 വർഷമായപ്പോഴേക്കും മികച്ച പ്രവർത്തനങ്ങളിലൂടെ ഇവിടെ കുട്ടികളുടെ എണ്ണമുയർന്നു, 1,024 ആയി. കൃത്യമായ പഠനപ്രവർത്തനങ്ങൾ തുടർന്നു. ഇതിനിടെയാണ് സലിംകുമാർ ബ്രാൻഡ് അംബാസഡറായത്. നിലവിൽ ഈ സ്കൂളിൽ 1,300 കുട്ടികളാണ് പഠിക്കുന്നത്. സലിംകുമാറിന്റെ ഓർമകളിലാണ് സ്കൂൾ. പഠിച്ചിറങ്ങിയവരും പഠിക്കുന്നവരും ഒരേ പോലെ അഭിമാനത്തോടെ പറയുന്നു – സലിംകുമാറാണ് ഞങ്ങളുടെ അംബാസഡർ.

Related Post

Leave a Reply

Your email address will not be published. Required fields are marked *