Breaking
Tue. Sep 8th, 2026

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി അസോസിയേഷന്റെ കീഴില്‍ (ISSAA) ‘Routes to Roots’ എന്ന പേരില്‍ ജൂലൈ 26 ഞായറാഴ്ച സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 9 മണി വരെ നടക്കുന്ന പരിപാടിയില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, ബാച്ച്തല സംഗമങ്ങള്‍, പൊതു സമ്മേളനം, കലാസന്ധ്യ എന്നീ സെഷനുകള്‍ ഉണ്ടായിരിക്കും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. പൊന്നാനി എം.എല്‍.എ കെ.പി നൗഷാദലി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ തവനൂര്‍ എം.എല്‍.എ അഡ്വ.വി.എസ്.ജോയ്, പൊന്നാനി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.വി. സുധ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര ശൂറ അംഗം എം.ഐ. അബ്ദുല്‍ അസീസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി. സക്കീര്‍, കൗണ്‍സിലര്‍മാരായ പി.കെ. ഷാഹിന, സോമന്‍, പൊന്നാനി മഖ്ദും എം.പി. മുത്തുക്കോയ തങ്ങള്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.
ഐ.എസ്.എസ്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫിൽസാഫാൻ രിചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും.

രാവിലെ നടക്കുന്ന പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന സംഗമം ജമാഅത്തെ ഇസ്ലാമി ഹിന്ദ് മേഖല നാസിം പി. അബ്ദുറഹിമാന്‍ വളാഞ്ചേരി ഉദ്ഘാടനം ചെയ്യും. ഐ.എസ്.എസ്. പ്രസിഡന്റ് പി.വി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മുന്‍ പ്രിന്‍സിപ്പാള്‍ വി. മൂസ മൗലവി, പൂര്‍വ്വ അധ്യാപകനും മുന്‍ എ.സി.പി യുമായ ടി.ടി. അബ്ദുല്‍ ജബ്ബാര്‍, വിദ്യാകൗണ്‍സില്‍ ഡയറക്ടറും പൂര്‍വ്വ അധ്യാപകനുമായ കെ.കെ. മുഹമ്മദ് ബഷീര്‍, അലുംനി അസോസിയേഷന്‍ മുഖ്യ ഉപദേഷ്ടാവ് എം. അബ്ദുല്ല മാസ്റ്റര്‍, കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ സ്ഥാപകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നജീബ് കുറ്റിപ്പുറം, അലുംനി പ്രവാസി ചാപ്റ്റര്‍ പ്രസിഡന്റ് വി.കെ. ഷാക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാത്രി നടക്കുന്ന കലാസന്ധ്യ സിനിമാ സംവിധായകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെ.വി. താമര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സിനിമാ നടനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ലുഖ്മാന്‍ അവറാന്‍ വിശിഷ്ടാതിഥിയാകും.

ഐ.എസ്.എസ്. പ്രസിഡന്റ് പി.വി. അബ്ദുല്‍ ലത്തീഫ്, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ടി.പി. മുഹമ്മദ് മുസ്തഫ, പ്രിന്‍സിപ്പാള്‍ പി.കെ. അബ്ദുല്‍ അസീസ്, അലുംനി വൈസ് പ്രസിഡന്റ് സൗദ ജബ്ബാര്‍, സെക്രട്ടറി എം. മുഹമ്മദ് ബാസില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *