എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി മൂവാങ്കര കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബിജെപി തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി പി.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. തവനൂർ മണ്ഡലം പ്രസിഡന്റ് പി.പി. സുജീഷ് മുഖ്യപ്രഭാഷണം നടത്തി. UDF സർക്കാറിൻ്റെ ഇന്ദിര പവർ കട്ട് കേരളത്തെ അടിരന്താരവസ്ഥ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതാണ് ഇത് ജന ജീവിതം ദുസ്സഹമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
അനീഷ് സി.പി, ചന്ദ്രൻ എം.കെ, ദേവദാസ് കാഞ്ഞിരക്കുറ്റി, കെ.യു. ഉണ്ണികൃഷ്ണൻ, രവിചന്ദ്രൻ കെ.പി, സുനീഷ് എ.വി, പ്രതീഷ് സി.പി, മണി പാലാട്ട്, സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

