Breaking
Mon. Aug 10th, 2026

തിരുനാവായ : ലോകകപ്പ് ഫുട്ബോൾ ആവേശം വിദ്യാർഥികളിലേക്ക് പകരാൻ തിരുനാവായ എം.ഇ.എസ്. സെൻട്രൽ സ്കൂളിൽ ലോകകപ്പ് ആഘോഷം നടന്നു. വിവിധ രാജ്യങ്ങളുടെ ജേഴ്‌സികൾ അണിഞ്ഞെത്തിയ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ കാമ്പസിനെ കൊച്ചു ലോകകപ്പാക്കി മാറ്റി.ലോകകപ്പ് നൃത്താവിഷ്കാരം, പെനാൽറ്റി ഷൂട്ടൗട്ട്, വിവിധ രാജ്യങ്ങളുടെ വസ്ത്രധാരണവും സംസ്കാരവും പരിചയപ്പെടുത്തിയ ലോക കപ്പ് ഫാൻഷോ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി.പരിപാടികൾ സ്കൂൾ സെക്രട്ടറി സി.കെ. ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. പ്രശാന്ത് അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഹസീന, എച്ച്.ഒ.ഡി.മാരായ ഷീജ, ജിഷ, അധ്യാപകരായ അഫീഫ്, ബിൻസി, സുരേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *