നീറ്റ് (NEET UG) പരീക്ഷയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന ടെലിഗ്രാമിന്റെ താൽക്കാലിക നിരോധനം ഇന്ത്യയിൽ നീക്കി. ആപ്പ് വീണ്ടും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങൾ അവസാനിച്ചതിനെത്തുടർന്ന് ടെലഗ്രാം Google Play Store വഴിയും Apple App Store-ലും തിരിച്ചെത്തിയിട്ടുണ്ട്.
നിരോധനം പിൻവലിച്ചെങ്കിലും സർക്കാരിന്റെ മുൻ ഉത്തരവ് പ്രകാരം ജൂൺ 30 വരെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഇന്ത്യയിൽ ലഭ്യമായിരിക്കില്ല.

