Breaking
Wed. Aug 12th, 2026

ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിക്ക് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

തിരൂർ: ആലത്തിയൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിക്ക് സമീപം രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ശക്തമായ അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

ഇന്ന് (വ്യാഴാഴ്ച) ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിക്ക് തൊട്ടടുത്തുള്ള റോഡിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന സൂചന. അപകടത്തിൽപ്പെട്ട രണ്ട് ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു സ്കൂട്ടറും ഹോണ്ട യൂണികോൺ ബൈക്കുമാണ് അപകടത്തിൽപ്പെട്ട ഇരുചക്രവാഹനങ്ങൾ.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ആലത്തിയൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *