Breaking
Wed. Aug 12th, 2026

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക ദിനം സമുചിതമായി ആചരിച്ചു.മഹല്ല് ഖത്തീബ് ഹനീഫ ബാഖവി ആമയൂർ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. മഹല്ല് പ്രസിഡണ്ട് മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രാർത്ഥന, സ്ഥാപകദിന സന്ദേശം, കബർ സിയാറത്ത് എന്നിവ സംഘടിപ്പിച്ചു.
​ പ്രസ്തുത പരിപാടിയിൽ ടി.പി മൊയ്തീൻകുട്ടി, സെക്രട്ടറി പനങ്കാവിൽ മുഹമ്മദ്ടി.പി അജ്മൽ, കെ.വി അലി, സമീർ താഴംപള്ളി, അബ്ദുസ്സലാം പൊന്നാണ്ടിയിൽ, പി.പി അസ്ക്കർ , പി.കെ ബാവ ഹാജി, പി.കെ ഹൈദർ അലി, സി.എച്ച് ഹമീദ് ഹാജി, സലാം മുസ്ലിയാർ, യൂസഫ് കെ, സി.പി മുഹമ്മദാലി, പി.വി കുഞ്ഞിക്കമ്മു ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *