Breaking
Mon. Aug 17th, 2026

എൽ.പി.ആർ. വർമ അവാർഡ് കെ.എസ്. ചിത്രക്ക്

സംഗീതജ്ഞനും സംഗീത സംവിധായകനും നടനുമായ എൽ.പി.ആർ. വർമയുടെ പേരിൽ കലാ-സാംസ്കാരിക-സാമൂഹിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയവർക്ക് നൽകുന്ന അവാർഡിന് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തു.അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും പ്രത്യേകം രൂപകൽപന ചെയ്ത ഫലകവുമാണ് അവാർഡ്. ഒമ്പതിന് നാലിന് ചങ്ങനാശ്ശേരി നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥ് അവാർഡ് സമ്മാനിക്കും. നഗരസഭ ചെയർമാൻ ജോമി ജോസഫ് അധ്യക്ഷത വഹിക്കും.ഡോ. റൂബിൾ രാജ് ചെയർമാനും പിന്നണി ഗായകൻ എച്ച്. രാജേഷ്, ജോമി ജോസഫ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സമ്മേളനാനന്തരം പിന്നണി ഗായകർ പങ്കെടുക്കുന്ന എൽ.പി.ആർ സായാഹ്നം എന്ന സംഗീത പരിപാടി അരങ്ങേറും.

Related Post

Leave a Reply

Your email address will not be published. Required fields are marked *