Breaking
Tue. Aug 18th, 2026

മലബാർ ബിനാലെയിൽ മെസ്സിയെ കൊണ്ടുവരും: നൗഷാദ് അലി എംഎൽഎ

പൊന്നാനി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച മലബാർ തിണ്ടിസ് ബിനാലെയുടെ ഭാഗമായി ലയണൽ മെസ്സി, ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി, നടൻ ഷാരൂഖ് ഖാൻ, എ.ആർ.റഹ്മാൻ തുടങ്ങിയ പ്രമുഖരെ പൊന്നാനിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ. പൊന്നാനിയിലെ കുടുംബയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടൻ മോഹൻലാലിനെ ബിനാലെ ഡയറക്ടറാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതു വെറുതേ പറയുന്നതല്ലെന്നും ഇവരിൽ ഭൂരിഭാഗം പേരെയെങ്കിലും എത്തിക്കുമെന്നും എംഎൽഎ പറഞ്ഞു. കൊച്ചി ബിനാലെ മാതൃകയിൽ പൊന്നാനി കേന്ദ്രമാക്കി മലബാർ ബിനാലെ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *