Breaking
Mon. Jul 6th, 2026

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു. ബാച്ചിന്റെ ഉദ്‌ഘാടനവും കഴിഞ്ഞ ആറു മാസ കാലയളവിൽ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടിയ ഉദ്യോഗാർഥികൾക്കുള്ള അനുമോദന സമ്മേളനവും കെ.പി. നൗഷാദലി എ.എൽ.എ നിർവഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും പരിശീലന കേന്ദ്രം മുൻ ഉദ്യോഗാർഥിയുമായ മുബ്സിറ സിറാജ് അധ്യക്ഷയായി.

സാമൂഹ്യ നീതി വകുപ്പ് മേട്രൺ കെ.ശില്പ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി.ലിസ്ന അബൂബക്കർ, തൃശൂർ സബ് കോടതി ക്ലർക്ക് അബ്ദുൽ ഗഫൂർ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.
പരിശീലന കേന്ദ്രം ജീവനക്കാരായ ഷബ്‌ന മുഹമ്മദ്‌ യൂസഫ്, റജീന സി.പി, കെ.അബ്ദുൽ സലീം, പരിശീലന കേന്ദ്രം ഫാകൽറ്റി ഭാസ്കരൻ തിക്കോടി, സെയ്ദ് നെയ്തല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *