Breaking
Tue. Sep 8th, 2026

കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വസീമ വേളേരി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് ടി. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആബിദ് വരിക്കപ്പുലാക്കൽ, എസ്.എം.സി ചെയർമാൻ എ.എ സുൾഫിക്കർ, മാതൃസമിതി പ്രസിഡണ്ട് അനിത ഇ.കെ, പി.ടിഎ. നിർവാഹകസമിതി അംഗം സി.കെ. ജയകുമാർ,പി.ടി.എ വൈസ് പ്രസിഡണ്ട് മുഹമ്മദലി പൊറ്റാരത്ത്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി. എം രാജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് മക്കളെ അറിയാൻ എന്ന വിഷയത്തിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഷറഫ് രാങ്ങാട്ടൂർ സംവദിച്ചു. പ്രിൻസിപ്പാൾ സുമ കെ. ആർ.സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. രാമൻ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *