Breaking
Tue. Sep 8th, 2026

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി, പ്ലസ്ടു, എൽ.എസ് എസ്, യു എസ് .എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. പുരാവസ്തു ശാസ്ത്രത്തിൽ കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റു നേടിയ ഡോക്ടർ സൂര്യ പൊറ്റമ്മലിനെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഏറ്റവും ഉയരം കുറഞ്ഞ അമ്മയായ സിമി പ്രിഗീഷിനെയും അബാക്കസ് പരീക്ഷയിൽ ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ ഒന്നാം റാങ്ക് നേടിയ നിരഞ്ജന കെ.പി എന്നിവരെയും അനുമോദനത്തിന്റെ ഭാഗമായി ട്രോഫികൾ കൈമാറി.മാതൃകാപരമായ പൊതുസേവനം നടത്തുന്ന പ്രദേശത്തുകാരായ നെല്ലിക്കത്തറയിൽ രാജൻ, മുള്ളത്ത് മണി എന്നിവർക്ക്സ്നേഹാദരവായി മെമന്റോയും ക്യാഷ് അവാർഡും വേദിയിൽ വച്ച് സമ്മാനിച്ചു.അധ്യാപകനും സംഗീജ്ഞനുമായ ബഷീർ സിൽസില ഉദ്ഘാടനം ചെയ്തു.പൊന്നാനി എ വി ഹൈസ്കൂളി ലെ പ്രധാന അധ്യാപിക മുഖ്യ അതിഥിയായി പങ്കെടുത്തു.പ്രണവം കലാവേദി അംഗം രജീഷ് മമ്മനാട്ടേൽ അധ്യക്ഷത വഹിച്ചു. Dr. ഷിബീഷ് സ്വാഗതവും സെക്രട്ടറി സെയ്ഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *