വ്യാജ ഇ-പാൻ കാർഡ് (e-PAN Card) ഡൗൺലോഡ് ലിങ്കുകൾ അടങ്ങിയ ഇമെയിലുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പി.ഐ.ബി (PIB Fact Check) ഉപഭോക്താക്കളുടെ വ്യക്തിഗത-സാമ്പത്തിക വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് നടക്കുന്ന ഫിഷിങ് തട്ടിപ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി.
“ഡൗൺലോഡ് ഇ-പാൻ കാർഡ് ഓൺലൈൻ: ഒരു സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ്” (Download e-PAN Card Online: A Step-by-Step Guide) എന്ന വിഷയം (Subject) ചേർത്താണ് തട്ടിപ്പുകാർ ഇമെയിലുകൾ അയക്കുന്നത്. ആദായനികുതി വകുപ്പ് നൽകുന്ന ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലളിതമായ വഴികൾ എന്ന വ്യാജേനയാണ് ഇമെയിൽ എത്തുന്നത്. ഇത്തരം സംശയാസ്പദമായ ലിങ്കുകളിലോ ഇമെയിലുകളിലോ ക്ലിക്ക് ചെയ്യരുതെന്നും, ഫോൺ കോളുകൾ, എസ്.എം.എസ് എന്നിവ വഴി രഹസ്യവിവരങ്ങൾ പങ്കുവെക്കരുതെന്നും പി.ഐ.ബി മുന്നറിയിപ്പ് നൽകുന്നു .

